Site iconSite icon Janayugom Online

വിഷു കൈനീട്ടമായി ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻകടകൾ

സംസ്ഥാനത്തെ ആദിവാസി ഊരുകളിലേക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ വിഷു കൈനീട്ടം. സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ ഭക്ഷ്യ ധാന്യങ്ങൾ ആദിവാസി ഊരുകളിലെ വിടുകളിൽ എത്തിച്ചുനൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും.

കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ ഉച്ചയ്ക്ക് രണ്ടിന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കം ഉത്സവദിനങ്ങൾ അല്ലലില്ലാതെ സമൃദ്ധമായി ആഘോഷിക്കുവാൻ കഴിയണമെന്ന കാഴ്ചപ്പാടാണ് ഇടതു സർക്കാരിനുള്ളത്. ആ ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷൻകടകൾ എന്ന പദ്ധതി ആഘോഷ നാളുകളിൽ ആരംഭിച്ചിട്ടുള്ളത്.

ഈ പദ്ധതിയുടെ ഭാഗമായി അമ്പൂരി പഞ്ചായത്തിലെ പുരവിമല, തെൻമല, കണ്ണമാംമൂട് എന്നീ ആദിവാസി ഊരുകളിലെ 183 കുടുംബങ്ങൾക്ക് റേഷൻ സാധനങ്ങൾ നേരിട്ട് എത്തിച്ച് നൽകുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പിന്നാക്ക വിഭാഗം ജനങ്ങൾ അധിവസിക്കുന്ന മേഖലകളിൽ ഉൾപ്പെടെ സഞ്ചരിക്കുന്ന റേഷൻകടകൾ വ്യാപിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

Eng­lish summary;Ration shops reach out to trib­al village

You may also like this video;

Exit mobile version