പവർ ഔട്ടേജിനെത്തുടർന്നു കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ കീഴിലുള്ള ഡാറ്റാ സെന്ററിലെ ആധാർ ഒതന്റിക്കേഷനു സഹായിക്കുന്ന എയുഎ (AUA) സർവ്വറിൽ ഉണ്ടായ തകരാർ കാരണം ബയോമെട്രിക് ഒതന്റിക്കേഷൻ മുഖേനയുള്ള റേഷൻ വിതരണത്തിൽ തടസം നേരിടുന്നു. ഇതു പരിഹരിക്കുന്നതിന് ഐടി മിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ ടെക്നിക്കൽ ടീം ശ്രമിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഇന്ന് (10.11.2023, വെള്ളിയാഴ്ച) ഉച്ചയ്ക്കു ശേഷം റേഷൻ കടകൾ തുറന്നു പ്രവർത്തിക്കേണ്ടതില്ല എന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
English Summary: ration shops will be closed today
You may also like this video