Site iconSite icon Janayugom Online

റേഷൻ കയറ്റിറക്ക് കൂലിയിൽ വർധന

എൻഎഫ്എസ്എ ഗോഡൗണുകളിലും റേഷൻകടകളിലും കയറ്റിറക്ക് തൊഴിലാളികളുടെ നിലവിലെ കൂലിയിൽ 15 ശതമാനം വർധനവ് നൽകുന്നതിന് തീരുമാനം. നിലവിലുണ്ടായിരുന്ന കൂലിനിരക്ക് കരാർ കഴിഞ്ഞ ഫെബ്രുവരിയിൽ അവസാനിച്ച സാഹചര്യത്തിൽ ലേബർ കമ്മിഷണർ ഡോ. കെ വാസുകിയുടെ അധ്യക്ഷതയിൽ കമ്മിഷണറേറ്റിൽ വിളിച്ചു ചേർത്ത തൊഴിലാളി യൂണിയൻ പ്രതിനിധികളുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം. പുതുക്കിയ കൂലി ഇന്നലെ മുതൽ പ്രാബല്യത്തില്‍ വന്നതായി കമ്മിഷണർ അറിയിച്ചു.

ചർച്ചയിൽ അഡീഷണല്‍ ലേബർ കമ്മിഷണർ കെ ശ്രീലാൽ, എൻഎഫ്എസ്എ മാനേജർ ഇൻ ചാർജ് ടി ജെ ആശ, റേഷനിങ് കൺട്രോളർ കെ മനോജ് കുമാർ, തൊഴിലാളിസംഘടനാ പ്രതിനിധികളായ പി എസ് നായിഡു, കെ വേലു (എഐടിയുസി), ആർ രാമു, എൻ സുന്ദരൻ പിള്ള, സി കെ മണിശങ്കർ (സിഐടിയു), വി ആർ പ്രതാപൻ (ഐഎൻടിയുസി), കെ സദാശിവൻ പിള്ള ( ബിഎംഎസ്), അബ്ദുൽ മജീദ് വല്ലച്ചിറ ( എസ് ടി യു), കരാറുകാരുടെ പ്രതിനിധികളായ ഫഹദ് ബിൻ ഇസ്മായിൽ, ടോമി മാത്യു, മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.

Exit mobile version