Site iconSite icon Janayugom Online

ബിസിസിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി രവി ശാസ്ത്രി

കമന്ററി ബോക്സിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ബോര്‍ഡിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ കാരണമാണ് കമന്ററിയില്‍ നിന്നും വിട്ടുനിന്നതെന്ന് ശാസ്ത്രി പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് ഐപിഎല്ലിൽ കമന്റേറ്ററാകാൻ രവി ശാസ്ത്രിക്ക് ബിസിസിഐയുടെ വിലക്കുണ്ടായിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ചാണ് ശാസ്ത്രിയുടെ വിമര്‍ശനം. ബിസിസിഐയുടെ മണ്ടന്‍ തീരുമാനങ്ങള്‍ കാരണമാണ് കമന്ററി ബോക്സില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്.

15-ാം ഐപിഎല്‍ സീസണാണ് ഇത്. ആദ്യ 11ലും ഞാന്‍ ഭാഗമായിരുന്നു. പിന്നെ മണ്ടന്‍ ഭരണഘടന വിലക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷം സാധിച്ചില്ല, രവി ശാസ്ത്രി പറയുന്നു.

eng­lish summary;Ravi Shas­tri slams BCCI

you may also like this video;

Exit mobile version