പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽനിന്ന് മണി ട്രാൻസ്ഫർ ആപ്പായ പേ ടിഎമ്മിന് വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് വിലക്ക്. സമഗ്രമായ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പേടിഎം പരാജയപ്പെട്ടതായി റിസർവ് ബാങ്ക് പറഞ്ഞു.
2024 ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും ഉപഭോക്തൃ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, എൻസിഎംസി കാർഡുകൾ മുതലായവയിൽ കൂടുതൽ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ അനുവദിക്കില്ലെന്നും ആർബിഐ പറഞ്ഞു. അതേസമയം നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ ബാലൻസ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുടർന്നും ഉപയോഗിക്കാം.
English Summary: RBI action against Paytm
You may also like this video