സഹകരണമേഖലയെ തകർക്കാനുള്ള നീക്കത്തിന്റെ തുടർച്ചയാണ് പ്രാഥമിക സംഘങ്ങൾക്കുള്ള റിസർവ് ബാങ്ക് നിർദേശം.ജനകീയതകൊണ്ടും അതിവിപുലമായ ബാങ്കിങ് ശൃംഖലയാലും ജനമനസുകളില്‍ ഇടം നേടിയിട്ടുള്ളതാണ് സഹകരണമേഖല കാര്യക്ഷമത, വിശ്വാസ്യത, സുതാര്യത എന്നിവയാണ് സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഏറ്റവും ഉന്നതമായ ജനാധിപത്യ സംവിധാനത്തിലാണ് സഹകരണമേഖല മുന്നോട്ടുപോകുന്നത്.സഹകരണ മേഖലയ്‌ക്കെതിരെ നടത്തുന്ന ഏതു- നീക്കവും കൂടുതലായി ബാധിക്കുന്നത്- കേരളത്തിലെ സഹകരണ മേഖലയെയാണ്. ഇവിടത്തെ സഹകരണമേഖല തകർന്നാൽ അതിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തെ തളർത്താനാകുമെന്ന് അവർ കണക്കുകൂട്ടുന്നു. സമ്പന്നമായ സഹകരണമേഖല കേരളത്തിലെ സാമ്പത്തികരംഗത്തിന്റെ നെടുംതൂണാണ്. സർക്കാരിന്റെ റവന്യൂ വരുമാനത്തിൽ വലിയൊരു ഭാഗം സഹകരണ മേഖലയിൽനിന്നാണ്. മൂവായിരത്തിലധികം വായ്-പാ സഹകരണസംഘങ്ങൾ മാത്രമല്ല, പതിനായിരത്തിലധികം വായ്-പേതര സംഘങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ വിജയിപ്പിക്കാൻ രംഗത്തുണ്ട് . ആധുനികബാങ്കിങ് സൗകര്യങ്ങൾ വേഗത്തിലും ചെലവ്- കുറച്ചും സാധാരണക്കാരിലേക്ക്- എത്തിക്കാൻ രൂപീകരിച്ച കേരള ബാങ്ക് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. കേരള ബാങ്കിന്റെ പ്രവർത്തനങ്ങളിൽ പ്രാഥമിക സംഘങ്ങൾക്കാകെ ഗുണകരമാകുന്ന വിധത്തിൽ ഉയർന്നു വരുന്നു.പുതുതായി രൂപീകരിക്കുന്ന യുവജനസംഘങ്ങളും കലാ സാംസ-്കാരിക പ്രവർത്തകരുടെ സംഘവും നെല്ലുസംഭരണ, വിപണനസംഘങ്ങളും പുതിയ കാൽവയ്-പുകളാണ്
സാമൂഹ്യ സാമ്പത്തിക മേഖലയിൽ ഒഴിച്ചുകൂട്ടാനാകാത്ത സഹകരണമേഖലയെ തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. ഫെഡറൽ തത്വങ്ങൾ ലംഘിച്ച് ഇടപെടാനുള്ള ശ്രമമാണ്. റിസർവ് ബാങ്ക് നടത്തുന്നത്. സർവതലവികസനം ലക്ഷ്യമിട്ട്— പ്രവർത്തിക്കുന്ന സഹകരണമേഖലയെ തകർക്കാൻ ശ്രമം തുടങ്ങിയിട്ട്- കാലമേറെയായി. ആഗോളവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങളുടെ ഭാഗമായി മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ സ്വീകരിച്ച നടപടികൾ വൻ- പ്രതിസന്ധികൾ സൃഷ്ടിച്ചു. വെല്ലുവിളി നിയമപരമായും സംഘടിതമായും നേരിട്ട്- പ്രതിസന്ധികളെ മറികടക്കാൻ സഹകാരി സമൂഹത്തിനായി. 2002ലെ കേന്ദ്ര നിയമപ്രകാരമുള്ള മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങൾ ഒരു നിയന്ത്രണവുമില്ലാതെയാണ് സംസ്ഥാന വ്യപകമായി പ്രവർത്തിക്കുന്നത്.
2004ൽ രൂപീകരിച്ച പ്രൊഫ. വൈദ്യനാഥൻ കമ്മിറ്റിയുടെ റിപ്പോർട്ട്- നടപ്പാക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തി. എന്നാല്‍ അതിലെ നിർദേശങ്ങൾ മറ്റു മാർഗങ്ങളിലൂടെ നടപ്പാക്കിവരികയാണ്. സഹകരണ ബാങ്കുകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് 2012ലെ ഡോ. പ്രകാശ്- ബക്ഷി കമ്മിറ്റിയിലൂടെ കേന്ദ്രം നടത്തിയത്-. 2012ൽ തന്നെയാണ് 97 -‐ാം ഭരണഘടനാ ഭേദഗതിയിലൂടെ സംസ്ഥാന നിയന്ത്രണത്തിലുള്ള സഹകരണമേഖലയിലേക്ക്- അതിക്രമിച്ചുകയറാൻ നീക്കം നടത്തി. ആർക്കും എവിടെയും എപ്പോൾ വേണമെങ്കിലും സംഘങ്ങൾ തുടങ്ങാൻ അനുവദിക്കുന്ന ഈ നീക്കത്തെ നിയമങ്ങള്‍ തടഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്- സർക്കാരിന്റെ ശക്തമായ ഇടപെടലുകളും പ്രഖ്യാപനങ്ങളുമാണ് സഹകരണമേഖലയെ സംരക്ഷിച്ചത്
2017ൽ അടിച്ചേൽപ്പിച്ച ജിഎസ്-ടി കടക്കെണിയിൽനിന്നും പല സഹകരണസ്ഥാപനങ്ങളും കരകയറിയിട്ടില്ല. 2019ലെ ഫിനാൻസ്- ആക്ട്- ഭേദഗതിയും ബിആർ ആക്ട്- ഭേദഗതിയും 2020ലെ ബിആർ ആക്ട്- ഭേദഗതിയും സഹകരണ സ്ഥാപനങ്ങൾക്ക്- ദോഷമായിരുന്നു. ബാങ്ക്-, ബാങ്കർ, ബാങ്കിങ്— പദങ്ങളും ചെക്കും ഉപയോഗിക്കാനാകാത്ത വിധമാണ്– നിയമനിർമാണം നടത്തിയിരിക്കുന്നത്. ആദായനികുതി നിയമത്തിലും മാറ്റങ്ങൾ വരുത്തി. സഹകരണമേഖലയിലെ ആദായനികുതി വകുപ്പിന്റെ അധിനിവേശത്തിന് മൂക്കുകയർ വീണത്- ഈ ജനുവരിയിലെ സുപ്രീംകോടതി വിധിയിലൂടെയായിരുന്നു. സഹകരണമേഖലയെ ഒന്നാകെ കൈപ്പിടിയിലൊതുക്കാൻ നടത്തിയ ഏറ്റവും ഒടുവിലത്തെ നീക്കമായിരുന്നു കേന്ദ്ര സഹകരണവകുപ്പ്- രൂപീകരണം
ഭരണഘടനയുടെ അടിസ്ഥാനശിലകളെത്തന്നെ കുത്തിയിളക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്ക് സുപ്രീംകോടതിയിൽനിന്ന് ഒരു തിരിച്ചടികൂടി കിട്ടിയിരിക്കുന്നു. എല്ലാ ഫെഡറൽ തത്ത്വങ്ങളും ലംഘിച്ച് സംസ്ഥാനത്തിന്റെ അധികാരപരിധിയിൽപ്പെടുന്ന സഹകരണ മേഖലയിൽക്കൂടി കൈകടത്താനുള്ള കേന്ദ്രനീക്കമാണ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി സംശയലേശമെന്യേ പ്രഖ്യാപിച്ചത്. 2011ൽ യുപിഎ സർക്കാർ കൊണ്ടുവന്ന 97–-ാം ഭരണഘടനാ ഭേദഗതിയുടെ സുപ്രധാന വകുപ്പുകൾ റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിവിധിയാണ് സുപ്രീംകോടതി ശരിവച്ചത്. ഈ വിധി യുപിഎ കാലത്തെ ഭരണഘടനാ ഭേദഗതിക്ക് എതിരെയാണെങ്കിലും പുതിയ മന്ത്രാലയം രൂപീകരിച്ച് സഹകരണമേഖലയിൽ നേരിട്ട് ഇടപെടാനുള്ള മോഡി സർക്കാര്‍ ശ്രമിക്കുന്നു.
ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ രണ്ടാം പട്ടിക പ്രകാരം സഹകരണം സംസ്ഥാന വിഷയമാണ്. സഹകരണമെന്ന സംസ്ഥാന വിഷയത്തിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടോ എന്നതാണ് കോടതിയിൽ ഉയർന്ന പ്രധാന ചോദ്യം. ‘ഇല്ല’ എന്ന ഉറച്ച ഉത്തരമാണ് രാജ്യത്തെ പരമോന്നത നീതിപീഠം നൽകുന്നത്. ‘സഹകരണസ്ഥാപനങ്ങൾ ഒരു വിഷയമെന്നനിലയിൽ പൂർണമായും സംസ്ഥാന നിയമസഭയുടെമാത്രം പരിധിയിൽ വരുന്നതാണ്.’ ‑കോടതി തീർത്തുപറയുന്നു.
മറ്റൊരു പ്രശ്നംകൂടി കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിൽ സംസ്ഥാന വിഷയത്തിലേക്ക് കയറിയുള്ള ഏതുനിയമനിർമാണവും രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകളെങ്കിലും അംഗീകരിക്കണം. അതും ഭരണഘടനാ വ്യവസ്ഥയാണ്. ഇവിടെ അങ്ങനെ അംഗീകാരം തേടലും ഉണ്ടായിട്ടില്ല. അങ്ങനെയും ഈ ഭരണഘടനാ ഭേദഗതിക്ക് നിലനിൽക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറയുന്നു.
ചുരുക്കത്തിൽ സഹകരണത്തെ തൊടാൻ ഇറങ്ങരുത്. അത് ഭരണഘടനയ്ക്കും നമ്മുടെ ഫെഡറൽ ഭരണവ്യവസ്ഥയ്ക്കുമെതിരായ നീക്കമാണ്. ഇതാണ് കോടതി അടിവരയിടുന്ന കാര്യം. ഈ വിധി ഭരണഘടനാ ഭേദഗതിയെപ്പറ്റിയാണെങ്കിലും കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച നടത്തിയ സഹകരണവകുപ്പ് രൂപീകരണത്തെ ഇത് തീർത്തും നിരാകരിക്കുന്നതായി നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമനിർമാണത്തിന് അവകാശമുള്ള വിഷയങ്ങളിൽ മാത്രമേ ഭരണപരമായ (എക്സിക്യൂട്ടീവ്) ഉത്തരവുകളിറക്കാനും സർക്കാരുകൾക്ക് അധികാരമുള്ളൂ. സംസ്ഥാനമായാലും കേന്ദ്രമായാലും അതേ സാധിക്കൂ. കേന്ദ്ര സഹകരണവകുപ്പ് രൂപീകരണം ഭരണനടപടിയാണ്. സഹകരണ വിഷയത്തിൽ നിയമനിർമാണ അധികാരമില്ലാത്തതിനാൽ കേന്ദ്ര സർക്കാരിന് ഇങ്ങനെയൊരു ഉത്തരവിറക്കാൻ അധികാരമില്ല.കേന്ദ്ര സർക്കാർ അപ്പെക്‌സ് കോ ഓപ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് ലിമിറ്റഡ് എന്നപേരിൽ അപ്പെക്‌സ് ബോഡി രൂപീകരിച്ചത് രാഷ്‌ട്രീയ ലക്ഷ്യത്തിലായിരുന്നു. നിലവിൽ ആർബിഐ നിയന്ത്രണത്തിലുള്ള അർബൻ ബാങ്കുകളിൽ നിഷ്‌ക്രിയ ആസ്‌തിയുടെ പേരിൽ നടപടി ആരംഭിച്ചിട്ടുണ്ട്.
ഇവയ്‌ക്കൊപ്പം പ്രാഥമിക സംഘങ്ങളെയും അപ്പെക്‌സ് ബോഡിയുടെ കീഴിലാക്കലാണ് ലക്ഷ്യം. സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് ഇത്തരം നടപടികൾ. ആദായനികുതി നിയമത്തിൽ കൂട്ടിച്ചേർത്ത 194 എൻ വകുപ്പും സഹകരണസംഘങ്ങളെ തകർക്കാനുള്ളതാണ്.
സഹകരണ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്ര നയങ്ങളിൽ പുനരാലോചന വേണമെന്ന ആവശ്യം സംസ്ഥാന നിയമസഭ കേന്ദ്രത്തിനുമുന്നിൽ വച്ചിരുന്നു. കേന്ദ്ര ധന, കൃഷി മന്ത്രിമാർക്ക് സംസ്ഥാന സഹകരണ മന്ത്രി നിവേദനവും നൽകിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് ആർബിഐ നടപടി. ഇതിനിടെ, സംസ്ഥാനത്ത് മൾട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വ്യാപകമായി ശാഖ തുറക്കുന്നതും ഭീഷണിയാണ്.ബാങ്കിങ് നിയമഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് കേരളത്തിലെ സഹകരണ സംഘങ്ങളെയാണെന്ന് വ്യക്തമാക്കി റിസർവ് ബാങ്കിന്റെ നിർദേശം. “ബാങ്ക്‘എന്ന് പ്രഥമിക സഹകരണസംഘങ്ങൾ പേരിനൊപ്പം ഉപയോഗിക്കരുതെന്ന മുൻനിർദേശം നടപ്പാക്കാനാണ് ആർബിഐ പറയുന്നത്.
ബാങ്കർ, ബാങ്കിങ് എന്നതും പാടില്ല. ബാങ്ക് എന്നപേരിലുള്ള പ്രവർത്തനത്തിനും നിയന്ത്രണംവരും. ഇത് സംഘങ്ങളുടെ മതിപ്പ് ഇല്ലാതാകാനും നിക്ഷേപം ഇടിയാനും ഇടയാക്കും. ഇടപാടുകാർക്ക് ചെക്ക് സൗകര്യമടക്കം ഉപയോഗിക്കാനാകില്ല.നിയമ ഭേദഗതിയിലൂടെ ബാങ്കിങ് നിയന്ത്രണനിയമം ബാങ്കിങ് ലൈസൻസുള്ള സഹകരണ ബാങ്കുകൾക്കും ബാധകമാക്കിയിരുന്നു. ഇതുപ്രകാരം മാനേജിങ് ഡയറക്ടറുടെ യോഗ്യത, കാലാവധി, ചെയർമാൻ നിയമനം തുടങ്ങിയവ ആർബിഐയുടെ അധികാരമാണ്. മാനേജിങ് കമ്മിറ്റിയെ നീക്കാനും ആർബിഐക്കാകും. ഭരണസമിതിക്കെതിരെ നടപടിയെടുക്കാം. സംഘത്തിന്റെ നിയമാവലി റദ്ദാക്കാം. തുടങ്ങിയ നിഗൂഢതകളും ആര്‍ബിഐ നിര്‍ദ്ദേശത്തില്‍ വരുന്നു. കേരളത്തിലെ സാധാരണക്കാരന്‍റെ അത്താണിയായ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളെ ഇല്ലാതാക്കുവനുള്ള മോഡി സര്‍ക്കാരിന്‍റെ നയമാണ് ഇതിനു പിന്നിലെന്നു സംശയലേശമന്യേ കാണാന്‍ കഴിയും,
English Summery:RBI conspires with govt to dismantle co-operative sector
you may also like this video: