Site iconSite icon Janayugom Online

പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ

ഓൺലൈൻ പണമിടപാട് സേവന ദാതാക്കളായ പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്നും ആർബിഐ പേടിഎ
മ്മിന് നിർദ്ദേശം നൽകി. ഐടി സംവിധാനത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച ശേഷം പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നകാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ആര്‍ബിഐയുടെ നിലപാട്. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ സെഷൻ 35(എ) പ്രകാരമാണ് നിയന്ത്രണം. രണ്ടാം തവണയാണ് പേടിഎമ്മിനെതിരെ ആർബിഐ നടപടിയെടുക്കുന്നത്. 

Eng­lish Summary:RBI impos­es reg­u­la­tion on Paytm
You may also like this video

Exit mobile version