Site iconSite icon Janayugom Online

റിപ്പോ നിരക്കില്‍ ഇളവുവരുത്തി റിസര്‍വ് ബാങ്ക്; 6.25 ശതമാനമായി കുറച്ചു

റീപ്പോ നിരക്കില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു . 0.25% ആണ് ഇളവ്. ഇതോടെ റിപ്പോ നിരക്ക് 6.50% നിന്നും 6.25 ശതമാനമായി കുറഞ്ഞു. വായ്പ ലഭിക്കുന്നതിലൂടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനും അതുവഴി ചിലവുകളും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ തീരുമാനം. 

ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഭവന, വാഹന, കാര്‍ഷിക, വിദ്യാഭ്യാസ, സ്വർണപ്പണയ വായ്പ്പകളില്‍ ഇളവ് വരും. കൂടാതെ മറ്റു വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും ആനുപാതികമായി കുറയും. 2020 ന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്കില്‍ ഇളവ് കൊണ്ടുവരുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അധ്യക്ഷനായ ആറംഗ സമിതി ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്ത്. 

Exit mobile version