Site icon Janayugom Online

ഫെഡറല്‍ ബാങ്കിന് ആര്‍ബിഐ പിഴ

ഫെഡറല്‍ ബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യക്കും പിഴ ചുമത്തി ആര്‍ബിഐ. റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ഫെഡറല്‍ ബാങ്കിന് 5.72 കോടിയും ബാങ്ക് ഓഫ് ഇന്ത്യക്ക് 70 ലക്ഷവുമാണ് പിഴ ചുമത്തിയത്. കെവൈസി മാനദണ്ഡം പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാണ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ നടപടിയെടുത്തതെന്ന് ആര്‍ബിഐ പറഞ്ഞു.
ഇന്‍ഷുറന്‍സ് ബ്രോക്കിങ് അല്ലെങ്കില്‍ കോര്‍പറേറ്റ് സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി ഇന്‍സെന്റീവോ, പണമോ, മറ്റ് സമ്മാനങ്ങളോ നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ഫെഡറല്‍ ബാങ്ക് പരാജയപ്പെട്ടുവെന്ന് ആര്‍ബിഐ പറഞ്ഞു. അതേസമയം ഇന്‍ഷുറന്‍സ് കമ്പനിയുടെ പേര് വ്യക്തമാക്കിയിട്ടില്ല. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനി ലോണ്‍സ് ആന്റ് സര്‍വീസസിന് 7.06 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: RBI fines Fed­er­al Bank

You may like this video also

Exit mobile version