ആദായനികുതി വകുപ്പ് പിടിച്ചെടുത്ത അസാധുവാക്കപ്പെട്ട നോട്ടുകൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക്(ആർബിഐ) നിര്‍ദേശം നല്‍കി ബോംബെ ഹൈക്കോടതി. നോട്ടുകള്‍ തിരികെ ഏല്പിക്കേണ്ട സമയപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി പണം സ്വീകരിക്കാൻ ആർബിഐ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2016 ഡിസംബർ 26നാണ് ആദായനികുതി വകുപ്പ് കോലാപ്പൂരിലുള്ള സംഘത്തിന്റെ പക്കല്‍ നിന്ന് 20ലക്ഷം രൂപ പിടിച്ചെടുക്കുന്നത്. തുടര്‍ന്ന് ഔദ്യോഗിക നടപടികള്‍ക്ക് ശേഷം പണം തിരികെ നല്‍കി. തുടര്‍ന്ന് പണം ബാങ്കില്‍ മാറ്റി നല്‍കാൻ ചെന്നപ്പോള്‍ സമയപരിധി അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആർബിഐ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. 2016 ഡിസംബർ 31 വരെയായിരുന്നു അസാധുവാക്കിയ നോട്ടുകൾ തിരികെ ഏല്പിക്കാനുള്ള ആർബിഐ പ്രഖ്യാപിച്ച അവസാന തീയതി.

