റിസര്‍വ് ബാങ്ക് പലിശ നിരക്ക് അടുത്ത ആഴ്ച വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് സൂചന. നിരക്കുകളില്‍ 35 ബേസിസ് പോയിന്റ് വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചന. അടുത്ത ആഴ്ചയില്‍ ചേരുന്ന പണനയ സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ഇതോടെ പലിശ നിരക്ക് 5.25 ശതമാനമായി ഉയരുമെന്ന് ആര്‍ബിഐ പണനയ സമിതി യോഗത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ബോഫ സെക്യൂരിറ്റീസ് പറയുന്നു.
ഓഗസ്റ്റ് അഞ്ചിന് പുതിയ പലിശ നിരക്കുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് 0.90 ശതമാനം വര്‍ധനവ് വരുത്തിയിരുന്നു. ഏപ്രില്‍ മുതല്‍ 1.30 ശതമാനം വര്‍ധനവാണ് പലിശ നിരക്കിലുണ്ടായത്.
English Summary: RBI hikes interest rates again
You may also like this video