രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിയന്ത്രണാതീതമായി തുടരുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്നും കഴിഞ്ഞയാഴ്ച ചേര്‍ന്ന ആര്‍ബിഐയുടെ പണനയ യോഗത്തില്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടതായി മിനിട്സുകള്‍ വ്യക്തമാക്കുന്നു.
അതേസമയം പലിശനിരക്ക് വര്‍ധനയില്‍ യോഗത്തില്‍ ഭിന്നസ്വരം ഉയര്‍ന്നിരുന്നു. വളർച്ചയെ പിന്തുണയ്‌ക്കുന്നതിനൊപ്പം മുന്നോട്ടുള്ള ലക്ഷ്യത്തിനകത്ത് പണപ്പെരുപ്പം നിലനിൽക്കുമെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് അനുവാദം നല്‍കുന്ന പ്രമേയം ഉപേക്ഷിക്കാൻ എംപിസി അംഗം ജയന്ത് ആർ വർമ്മ നിര്‍ദ്ദേശം വച്ചിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചയും പണപ്പെരുപ്പവും രാജ്യം മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അഭിപ്രായപ്പെട്ടു. ആര്‍ബിഐയുടെ പണനയ നടപടികളുടെ പിന്‍ബലത്തില്‍ രാജ്യം രണ്ട് മാസം മുമ്പുള്ളതിനേക്കാള്‍ മികച്ചസ്ഥാനത്താണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഗോള ചരക്ക് വിലയിലെ താഴോട്ടുള്ള ചലനം വരുംമാസങ്ങളിൽ പണപ്പെരുപ്പ സമ്മർദങ്ങളെ നിയന്ത്രിക്കുമെന്നും മന്ത്രി പ്രതിമാസ അവലോകന യോഗത്തില്‍ പറഞ്ഞു.
English Summary:RBI says inflation is out of control
You may also like this video