Site iconSite icon Janayugom Online

പിഴപ്പലിശ വേണ്ടെന്ന് ആര്‍ബിഐ

വായ്പകള്‍ക്കുമേല്‍ പിഴപ്പലിശ ചുമത്തുന്ന ബാങ്ക് നടപടിക്കെതിരെ നിര്‍ദേശവുമായി ആര്‍ബിഐ. വായ്പ അക്കൗണ്ടുകള്‍ക്ക് മേല്‍ ബാങ്കുകള്‍ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ സര്‍ക്കുലര്‍ പുറത്തിറക്കി.
വായ്‌പയുടെ നിബന്ധനകൾ പാലിക്കാത്തതിന്റെ പേരില്‍ ചുമത്തുന്ന തുകകളെ, വായ്പയുടെ പലിശയില്‍ ചേര്‍ക്കുന്ന “പീനല്‍ ഇന്ററസ്റ്റ് (പിഴ പലിശ)” ആയിട്ടല്ല “പീനൽ ചാർജുകൾ” ആയാണ് കണക്കാക്കേണ്ടതെന്ന് പുതിയ മാർഗനിർദ്ദേശങ്ങൾ നിഷ്കര്‍ഷിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ 2024 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വായ്പാ അക്കൗണ്ടിലെ പലിശ കൂട്ടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങളെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ബാധിക്കില്ല.
വായ്പ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതെ വന്നാല്‍ അതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ കടം വാങ്ങുന്നവര്‍ക്ക് അയക്കണമെന്നും ആര്‍ബിഐ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Eng­lish sum­ma­ry; RBI says no penal interest

you may also like this video;

Exit mobile version