Site iconSite icon Janayugom Online

പലിശനിരക്ക് ഇനിയും കൂട്ടേണ്ടിവരും: ആര്‍ബിഐ

ജൂണ്‍ മാസത്തിലും പലിശ നിരക്ക് കൂട്ടേണ്ടിവരുമെന്ന് ആര്‍ബിഐ. ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുമെന്ന് അറിയിച്ചത്. അതേസമയം പലിശ നിരക്കില്‍ എത്ര ശതമാനം വര്‍ധനവുണ്ടാകുമെന്ന് പറയാന്‍ അദ്ദേഹം തയാറായില്ല.
രൂപയുടെ മൂല്യത്തകര്‍ച്ച അനുവദിക്കില്ല. കറന്‍സി മാര്‍ക്കറ്റിലെ ചാഞ്ചാട്ടം തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും പണപ്പെരുപ്പം സംബന്ധിച്ച വിലയിരുത്തല്‍ അടുത്തമാസം പുറത്തുവിടുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 

ഈ മാസം ആദ്യമാണ് ആര്‍ബിഐ പണനയ സമിതി പലിശ നിരക്ക് നാല് ശതമാനത്തില്‍ നിന്നും 4.4 ശതമാനമായി ഉയര്‍ത്തിയത്. 40 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ഏപ്രിലില്‍ ഇന്ത്യയുടെ ചില്ലറ മേഖലാ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്.

Eng­lish Summary:RBI to raise inter­est rates further
You may also like this video

Exit mobile version