Site iconSite icon Janayugom Online

ഗ്യാന്‍വാപി പള്ളിയില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടുംപൂജ ; അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് പള്ളിക്കമ്മറ്റി

ഗ്യാന്‍വാപി പള്ളി യുടെ താഴത്തെ ഭാഗത്ത് ഇന്നു പുലര്‍ച്ചെ വീണ്ടും പൂജ നടത്തി. ഇന്നലെ കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുളള നിലവറകളില്‍ പൂജ നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്നും പൂജ നടന്നത്.

ജില്ലാ കോടതി വിധിക്ക് പിന്നാലെയായിരുന്നുപൂജഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ ചെയ്യാമെന്ന കോടതി ഉത്തരവ് വന്ന് 24 മണിക്കൂറിനകം പൂജക്കുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ഒരുക്കുകയായിരുന്നു. പുലര്‍ച്ചെയോടെയാണ് മസ്ജിദിന്റെ തെക്ക് ഭാഗത്തുള്ള നിലവറക്കുള്ളില്‍ പൂജ നടന്നത്. ബാരിക്കേഡുകള്‍ വെച്ച് അറകളിലേക്ക് പോകുന്നതിന് പ്രത്യേക വഴി ഒരുക്കിയിരുന്നു.

ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളിക്കമ്മറ്റി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് അനുമതി ലഭിയിരുന്നില്ല.

അടിയന്തര വാദം കേള്‍ക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം.ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിനെ തുടര്‍ന്നാണ് പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ഹിന്ദു വിഭാഗം തടസ്സ ഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.

Eng­lish Summary:
Re-poo­ja at Gyan­wapi Church this morn­ing; The church com­mit­tee filed an appeal in the Alla­habad High Court

You may also like this video:

Exit mobile version