വായന മരിക്കുന്നുവെന്നത് വെറുമൊരു വായ്ത്താരി മാത്രമാണെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ എ പി ജയന്‍. കേരളത്തില്‍ വായനാകുതുകികളുടെ എണ്ണമേറുന്നുവെന്നാണ് സംസ്ഥാനത്തെ ഗ്രന്ഥശാലകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാമാരിക്കിടയിലും പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ വില്പന കുതിച്ചുകയറുന്ന പ്രതിഭാസവുമുണ്ട്. വായന മരിക്കുന്നില്ലെന്നും പുസ്തകങ്ങലോടുള്ള ജനങ്ങളുടെ പ്രത്യേകിച്ചും യുവതലമുറയുടെ വായനാക്ഷമത വര്‍ധിക്കുന്നുവെന്നതിനുമുള്ള ശുഭോദര്‍ക്കമായ സൂചകമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളാ സോഷ്യല്‍ സെന്ററില്‍ യുവകലാസാഹിതി അബുദാബി ഘടകവും സുഹൃത്തുക്കളും സംഘടിപ്പിച്ച സ്നേഹകൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റും യുവകലാസാഹിതി സാരഥികളിലൊരാളുമായ റോയ് ഐ വര്‍ഗീസ്, കേരള ലോകസഭാംഗം എ കെ ബീരാന്‍കുട്ടി, കേരളാ സോഷ്യല്‍ സെന്റര്‍ ആക്റ്റിംങ് ജനറല്‍ സെക്രട്ടറി എസ് മണിക്കുട്ടന്‍, ട്രഷറര്‍ കെ ബാലചന്ദ്രന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, യുവകലാസാഹിതി അബുദാബി ഘടകം പ്രസിഡന്റ് എം സുനീര്‍, സംഘടനാ സെക്രട്ടറി റഷീദ് പാലക്കല്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യക്കു പുറത്തെ ഏറ്റവും വലിയ പ്രവാസി ലൈബ്രറി പടുത്തുയര്‍ത്തിയ കേരളാ സോഷ്യല്‍ സെന്ററിനെ ജയന്‍ അഭിനന്ദിച്ചു. ജയന്റെ പത്നി മിനി ടീച്ചറും ചടങ്ങില്‍ സംബന്ധിച്ചു.
ENGLISH SUMMARY:Reading does not die, book love grows: AP Jayan
You may also like this video