Site iconSite icon Janayugom Online

‘നാസി സല്യൂട്ട്’ ചെയ്തു; റയലിന് പിഴ 14.5 ലക്ഷം രൂപ

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് പിഴ ചുമത്തി യുവേഫ. ബെൻഫിക്കയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് രണ്ടാം പാദ മത്സരത്തിനിടെ ഒരു ആരാധകൻ ‘നാസി സല്യൂട്ട്’ ചെയ്തതിന് റയലിന് 15,000 യൂറോ (ഏകദേശം 14.5 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്. ‘ബ്രോഡ്‌കാസ്റ്റിൽ ദൃശ്യമായതിന് തൊട്ടുപിന്നാലെ ക്ലബ്ബിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഈ വ്യക്തിയെ തിരിച്ചറിയുകയും സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നിന്ന് ഉടൻ പുറത്താക്കുകയും ചെയ്തു’. 

വംശീയമായ ഈ ആംഗ്യത്തെ അപലപിച്ചുകൊണ്ട് റയൽ മാഡ്രിഡ് പ്രസ്താവനയിൽ പറഞ്ഞു. പിഴയ്ക്ക് പുറമെ ഒരു മത്സരത്തിൽ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം (താഴ്ന്ന സൗത്ത് സ്റ്റാൻഡിലെ 500 സീറ്റുകൾ) അടച്ചിടാനും യുവേഫ ഉത്തരവിട്ടു. എന്നാൽ ഈ ശിക്ഷ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ് (തൽക്കാലം നടപ്പിലാക്കില്ല). കഴിഞ്ഞയാഴ്ച ബെൻഫിക്കയെ 2–1 ന് പരാജയപ്പെടുത്തിയ റയൽ മാഡ്രിഡ്, രണ്ട് പാദങ്ങളിലുമായി 3–1 എന്ന സ്കോറിന് വിജയിച്ച് പ്രീക്വാർട്ടറിലേക്ക് മുന്നേറി. അടുത്ത റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയാണ് റയലിന്റെ എതിരാളികൾ.

Exit mobile version