Site icon Janayugom Online

എംബാപ്പെയ്ക്ക് വില 2000 കോടിയോ?റയല്‍ മാഡ്രിഡിന്റെ ഓഫര്‍ നിരസിച്ച് പിഎസ്‌ജി

പിഎസ്‌ജി സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് 160 മില്യണ്‍ യൂറോ(1400 കോടി ഇന്ത്യന്‍ രൂപ)യുടെ ഓഫര്‍ വച്ചുനീട്ടിയതായി റിപ്പോര്‍ട്ട്. എന്നാല്‍ റയലിന്റെ ആദ്യ ഓഫര്‍ പിഎസ്‌ജി നിരസിച്ചുവെന്ന് ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 200 മില്യണ്‍ യൂറോ(2000 കോടി) നല്‍കിയാല്‍ പിഎസ്ജി എംബാപ്പെയെ വിട്ടുനല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്രാന്‍സ്‌ഫര്‍ വിന്‍ഡോ ഓഗസ്റ്റ് 31ന് അടയ്ക്കും. റയല്‍ ഏറെ കാലമായി എംബാപ്പെയെ ക്ലബ്വിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് ഉടന്‍ തന്നെ പിഎസ്ജിയുമായി ഒരു വിലപേശല്‍ ഉണ്ടാവുമെന്ന് ഉറപ്പിക്കാം . ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന എംബാപ്പെ പിഎസ്‌ജിയില്‍ കോണ്‍ട്രാക്‌റ്റ് പുതുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതും റയലിലേക്ക് ചേക്കേറുമെന്നുള്ള സൂചന നല്‍കുന്നു. എംബാപ്പെ 2012ല്‍ റയലിന് ട്രയലില്‍ പങ്കെടുത്തിട്ടുണ്ട്.

എംബാപ്പെയ്ക്ക് റയലിലേക്ക് പോകുമെന്ന വാര്‍ത്ത പിഎസ്ജി ഡയറക്ടര്‍ ലിയോണാര്‍ഡ് സ്ഥിരീകരിച്ചു. റയലില്‍ പോകാന്‍ എംബാപ്പെ താല്പര്യം പ്രകടിപ്പിച്ചു. അതുകൊണ്ട് അദ്ദേഹത്തെ ക്ലബ്ബ് പിടിച്ചു നിര്‍ത്തില്ല. അദ്ദേഹത്തിന് പോകാന്‍ അനുവദിക്കും. പക്ഷേ ഫ്രീ ഏജന്റായി ക്ലബ്ബ് വിടില്ലെന്ന് താരം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ലിയോണാര്‍ഡ് വ്യക്തമാക്കി.

Eng­lish sum­ma­ry: Real madrid offered 1400 cr for Mbappe

You may also like this video:

Exit mobile version