Site iconSite icon Janayugom Online

സാന്റിയാഗോയില്‍ റയല്‍ വീണു

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി റയല്‍ മാഡ്രിഡ്. സ്പാനിഷ് ലാലിഗയില്‍ ഗെറ്റാഫെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയലിനെ തോല്പിച്ചത്. 39-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സാട്രിയാനോയുടെ ഗോളിലാണ് റയലിനെ വീഴ്ത്തിയത്. അതേസമയം ഇഞ്ചുറി ടൈമില്‍ റയലിന്റെയും ഗെറ്റാഫെയുടെയും ഓരോ താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു. തോല്‍വിയോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറയ്ക്കാനുള്ള അവസരമാണ് റയല്‍ നഷ്ടമാക്കിയത്. നിലവില്‍ ബാഴ്സലോണയ്ക്ക് 64 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള റയലിന് 60 പോയിന്റാണുള്ളത്. 32 പോയിന്റുമായി ഗെറ്റാഫെ 11-ാം സ്ഥാനക്കാരാണ്. 

Exit mobile version