Site iconSite icon Janayugom Online

വിമത എംഎല്‍എമാര്‍ മുംബൈയില്‍ തിരിച്ചെത്തി

MLAsMLAs

ദിവസങ്ങള്‍ നീണ്ട ഗുജറാത്ത്, അസം, ഗോവ സംസ്ഥാനങ്ങളിലെ റിസോര്‍ട്ട് വാസത്തിനുശേഷം മഹാരാഷ്ട്രയിലെ വിമത ശിവസേനാ എംഎല്‍എമാര്‍ മുംബൈയില്‍ തിരിച്ചെത്തി.
ഉദ്ധവ് താക്കറെയെ താഴെയിറക്കി അധികാരം പിടിച്ചടക്കിയ ശേഷം ആദ്യമായാണ് എംഎല്‍എമാര്‍ സംസ്ഥാനത്തെത്തിയത്. എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇന്ന് നിയമസഭ ചേരണമെന്ന് ഗവര്‍ണര്‍ ബി എസ് കോഷിയാരി ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ നര്‍വേകറാണ് പുതിയ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. രാജന്‍ സാല്‍വിയാണ് ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ഷിന്‍ഡെ സര്‍ക്കാരിന് വിശ്വാസവോട്ടെടുപ്പും ഉടന്‍തന്നെ നടക്കേണ്ടതുണ്ട്.
അതിനിടെ ശിവസേനാ നേതൃപദവിയില്‍ നിന്ന് ഏകനാഥ് ഷിന്‍ഡെയെ പുറത്താക്കി ഉദ്ധവ് താക്കറെ അടുത്ത നീക്കത്തിന് തുടക്കമിട്ടു. എംഎല്‍എമാരുടെ എണ്ണത്തിന്റെ പേരില്‍ യഥാര്‍ത്ഥ ശിവസേനയെന്ന അവകാശവാദം ഉയര്‍ത്തുന്നത് പ്രതിരോധിക്കുന്നതിനായാണ് പാര്‍ട്ടി അധ്യക്ഷന്‍ എന്ന സ്ഥാനമുപയോഗിച്ച് ഉദ്ധവിന്റെ നടപടി. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഷിന്‍ഡെ പക്ഷം പറഞ്ഞു.
മന്ത്രിസഭാ വിപുലീകരണത്തില്‍ തിങ്കളാഴ്ചയ്ക്ക് ശേഷം തീരുമാനമുണ്ടാകും. ഉദ്ധവ് താക്കറെയുടെ പിഎ ആയിരുന്ന മിലിന്ദ് നര്‍വേര്‍ക്കര്‍ പുതിയ ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ വിമത ഗ്രൂപ്പിൽ ചേരാൻ തനിക്കും വാഗ്‌ദാനം ലഭിച്ചിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
എന്നാൽ താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് നിരസിച്ചെന്നും റാവത്ത് പറഞ്ഞു. ഏകനാഥ് ഷിൻഡെ ശിവസേനയുടെ മുഖ്യമന്ത്രിയല്ലെന്നും റാവത്ത് പറഞ്ഞു. 

Eng­lish Sum­ma­ry: Rebel MLAs are back in Mumbai

You may like this video also

Exit mobile version