Site icon Janayugom Online

സുഡാനില്‍ വീണ്ടും കലാപം

24 മണിക്കൂറത്തെ കരാര്‍ അവസാനിച്ചതോടെ സുഡാനില്‍ വീണ്ടും സ്ഫോടനങ്ങളും വെടിവയ്പും ആരംഭിച്ചു. രണ്ടുമാസമായി രാജ്യത്ത് അസ്ഥിരത തുടരുകയാണ്.
ഏപ്രില്‍ മാസം മുതലാണ് സു‍‍ഡാനില്‍ സേനയുടെ തലവന്‍ അബ്ദേല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും പാരാമിലിട്ടറി സേന പിന്തുണയുള്ള മുന്‍ ‍‍ഡെപ്യൂട്ടി മുഹമ്മദ് ഹമ്ദാന്‍ ‍ഡാഗ്ലോയും തമ്മിലുള്ള പ്രശ്നം ആഭ്യന്തര കലാപമായി മാറിയത്. സൗദിയും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥതയ്ക്ക് ഒടുവിലാണ് ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളും മരുന്നുകളും വാങ്ങാനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
വെടിനിര്‍ത്തല്‍ രാവിലെ ആറിന് അവസാനിച്ചിരുന്നു. 10 മിനിറ്റുകള്‍ക്കകം തന്നെ കലാപം പുനഃരാരംഭിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

eng­lish summary;Rebellion again in Sudan

you may also like this video;

Exit mobile version