Site iconSite icon Janayugom Online

​ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങി; അടൂർ താലൂക്ക് ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ

ട്രാഫിക് എസ്ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയതിന് പത്തനംതിട്ട അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ. റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് ഓഫീസ് അറ്റൻഡറായ വിഷ്ണു എസ് ആറിനെ സസ്പെൻഡ് ചെയ്തത്.
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ, മുൻ ട്രാഫിക് എസ്ഐ സുമേഷ് ലാൽ ഡി എസ്സിന് വേണ്ടി വിഷ്ണു ടിപ്പർ ലോറി ഉടമകളിൽ നിന്ന് ​ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. 59,000 രൂപ കൈക്കൂലി വാങ്ങിയതിന് 10,050 രൂപ വിഷ്ണു കമ്മീഷനായി കൈപ്പറ്റിയെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ കേസിൽ സുമേഷ് ലാൽ ഒന്നാം പ്രതിയും വിഷ്ണു എസ് ആർ രണ്ടാം പ്രതിയുമാണ്.

Exit mobile version