Site iconSite icon Janayugom Online

വധഭീഷണി നേരിടുന്നു; തോക്ക് ലൈസന്‍സ് വേണമെന്ന് സല്‍മാന്‍

വധഭീഷണികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് അനുവദിക്കണമെന്നാവശ്യവുമായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ഇതുമായി ബന്ധപ്പെട്ട് താരം ഇന്നലെ മുംബൈ പൊലീസ് ആസ്ഥാനത്ത് എത്തുകയും ലൈസന്‍സിനു വേണ്ടി അപേക്ഷ നല്‍കുയും ചെയ്തു. സ്വയം രക്ഷയും കുടുംബത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് താരത്തിന്റെ നീക്കം. 

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ ജൂണിലാണ് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പിതാവിനും ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. നേരത്തെ പഞ്ചാബ് കേന്ദ്രമായ അധോലോക കേന്ദ്രങ്ങള്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മൂസെവാലയുടെ കൊലപാതകത്തിലെ സൂത്രധാരനെന്നു സംശയിക്കുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയ് 2018ല്‍ നടനെ കൊലപ്പെടുത്തുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു.

Eng­lish Summary:receiving death threats; Salman wants a gun license
You may also like this video

Exit mobile version