Site icon Janayugom Online

എട്ട് അടിസ്ഥാന വ്യവസായ മേഖലകളില്‍ തളര്‍ച്ച

Industires

രാജ്യത്ത് എട്ട് അടിസ്ഥാന വ്യവസായ മേഖലകളിൽ തളർച്ച. ഫെബ്രുവരിയിലെ ആറ് ശതമാനം വളർച്ചയിൽ നിന്ന് മാർച്ച് മാസത്തിൽ 4.3 ശതമാനമായി വ്യവസായങ്ങളുടെ വളർച്ച കുറഞ്ഞുവെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

എട്ട് പ്രധാന വ്യവസായങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ച് മാസത്തിൽ ഉല്പാദനത്തിൽ പുരോഗതിയുണ്ടായത്. വാർഷികാടിസ്ഥാനത്തിൽ വളം ഉല്പാദനം 15.3 ശതമാനം വർധിച്ചപ്പോൾ, സിമന്റ്, വൈദ്യുതി മേഖലകളിൽ ഉല്പാദനം യഥാക്രമം 8.8 ശതമാനവും 4.5 ശതമാനവുമാണ് കൂടിയത്. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉല്പന്നങ്ങൾ, രാസവളങ്ങൾ, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണ് സൂചികയിൽ കണക്കാക്കുന്ന എട്ട് പ്രധാന മേഖലകൾ.

Eng­lish Sum­ma­ry: Reces­sion in eight basic industries

You may like this video also

Exit mobile version