Site icon Janayugom Online

വിദേശ നിക്ഷേപത്തില്‍ തിരിച്ചടി

ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വിറ്റൊഴിയുന്നത് തുടരുന്നു. ഏപ്രിലില്‍ മാത്രം 17,144 കോടിയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. യുഎസ് ഫെഡറല്‍ റിസേര്‍വ് പലിശനിരക്കില്‍ വര്‍ധനവ് വരുത്തിയതിനു പുറമെ റഷ്യ‑ഉക്രെയ്ന്‍ വിഷയത്തില്‍ തുടരുന്ന അനിശ്ചിതത്വമാണ് ഇതിന് പിന്നില്‍. 2.866 ശതമാനം വര്‍ധനവാണ് പലിശനിരക്കില്‍ യുഎസ് സെന്‍ട്രല്‍ ബാങ്ക് വരുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ഏഴ് മാസങ്ങളില്‍ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‌പി ഐ) 1.65 ലക്ഷം കോടി രൂപയുടെ ആഭ്യന്തര ഓഹരികളാണ് വിറ്റഴിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രിലിലെ ആദ്യവാരത്തില്‍ മാത്രം 7,707 കോടിയുടെ ആഭ്യന്തര ഓഹരികളാണ് വിറ്റഴിച്ചത്. അടുത്ത ആഴ്ചയില്‍ 4,500 കോടിയുടെ ഓഹരികള്‍ വിറ്റു. മാര്‍ച്ചില്‍ മാത്രം 41,123 കോടി വിദേശ നിക്ഷേപം പിന്‍വലിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ യഥാക്രമം 28,526.30 കോടി, 38,068.02 കോടി വിദേശ നിക്ഷേപമാണ് പിന്‍വലിച്ചത്.

Eng­lish summary;Recession in for­eign investment

You may also like this video;

Exit mobile version