ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മത്സരിക്കാനുള്ള പ്രായപരിധിയില്‍ ഇളവ് വരുത്തണമെന്ന് പാര്‍ലമെന്ററി സമിതി. ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനുള്ള പ്രായപരിധി 25ല്‍ നിന്ന് 18 ആയി കുറയ്ക്കണമെന്നാണ് നിര്‍ദേശം. യുവജനങ്ങളെ ജനാധിപത്യ പ്രക്രിയയിലേയ്ക്ക് ആകര്‍ഷിക്കാന്‍ പ്രായപരിധി ഇളവ് സഹായിക്കുമെന്ന് ബിജെപി അംഗം സുശീല്‍ മോഡി അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയമം അനുസരിച്ച് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ 25 വയസ് പൂര്‍ത്തിയാകണം.
രാജ്യസഭാംഗമാകാന്‍ 30 വയസ് പൂര്‍ത്തിയാകണമെന്നും നിയമം അനുശാസിക്കുന്നു. 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടവകാശം ലഭ്യമായിരിക്കെ മത്സരിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ശരിയായ നടപടിയല്ലെന്നും സമിതി ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളില്‍ പലതിലും പ്രായപരിധി 18 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കാനഡ, ബ്രിട്ടണ്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നിയമനിര്‍മ്മാണ സഭകളില്‍ യുവജന പ്രാതിനിധ്യം കൂടുതലാണ്. പാര്‍ലമെന്റിലേക്ക് പ്രായപരിധി കുറയ്ക്കുന്നതിന് ആനുപാതികമായി നിയമസഭയിലേക്ക് മത്സരിക്കാനുള്ള പ്രായപരിധിയിലും ഇളവ് വരുത്തണം. ഇക്കാര്യം സര്‍ക്കാരും തെരഞ്ഞടുപ്പ് കമ്മിഷനും പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
English Summary: Recommend lowering the age limit for contesting elections
You may also like this video