Site iconSite icon Janayugom Online

സ്‌പുട്‌നിക് ലൈറ്റ് വാക്സിന് അനുമതി നല്‍കാന്‍ ശുപാര്‍ശ

റഷ്യയുടെ സ്‌പുട്‌നിക് ലൈറ്റ് സിംഗിൾ ഡോസ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സംഘം ഡ്രഗ് റെഗുലേറ്റര്‍ പാനലിനോട് ശുപാർശ ചെയ്തു.

ഹ്യൂമൻ അഡെനോവൈറസ് വെക്റ്റർ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന സ്‌പുട്‌നിക് വാക്സിന്‍ റഷ്യയിലെ ഗമാലിയ സെന്ററിലാണ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹെറ്ററോ ബയോഫാർമ ലിമിറ്റഡ് ഇന്ത്യയിൽ നിർമിക്കുന്ന സ്‌പുട്‌നിക് ലൈറ്റിന്റെ കയറ്റുമതിക്ക് സർക്കാർ അനുവാദം നൽകിയിരുന്നു.

ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞത്തില്‍ ഉപയോഗിച്ചിരുന്ന റഷ്യൻ സ്‌പുട്‌നിക് വിയുടെ വാക്‌സിൻ ഘടകം – 1 തന്നെയാണ് സ്പുട്നിക്ക് ലൈറ്റിനും. രാജ്യത്ത് ഇതുവരെ 12 ലക്ഷത്തിലധികം സ്പുട്നിക് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കോവിഡിന്റെ തീവ്രവകഭേദമായ ഡെല്‍റ്റയ്ക്കെതിരെ സിംഗിള്‍ ഡോസ് വാക്സിന്‍ 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്‌പുട്‌നിക് ലൈറ്റ് വാക്സിന്‍ ഒമിക്രോണിനെതിരായ വൈറസ് ന്യൂട്രലൈസിങ് പ്രവർത്തനം ഗണ്യമായി വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു.

eng­lish sum­ma­ry; Rec­om­men­da­tion for approval of Sput­nik Light vaccine

you may also like this video;

Exit mobile version