Site iconSite icon Janayugom Online

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച; യുഎസ് ഡോളറിനെതിരെ 87.94 ആയി ഇടിഞ്ഞു

ഇന്ത്യൻ രൂപയുടെ മൂല്യം 44 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 87.94 ലേക്ക് താഴ്ന്നു. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപക്കു തിരിച്ചടിയായത്. ഡോളർ സൂചിക 108.3 ൽ ഉയർന്നപ്പോൾ, ഏഷ്യൻ കറൻസികൾ 0.1% മുതൽ 0.6% വരെ ഇടിഞ്ഞു. 

അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 25% പുതിയ തീരുവ ഏർപ്പെടുത്തിയതും റിസേർവ് ബാങ്ക് റീപ്പോ നിരക്ക് കുറച്ചതും ഡോളറിന്റെ മൂല്യക്കുതിപ്പും രൂപയുടെ മൂല്യത്തിലെ ഇടിവിന് കാരണമായി. 

Exit mobile version