Site iconSite icon Janayugom Online

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം

രാജ്യത്തെ ഓഹരി വിപണികളില്‍ നേട്ടം. ദേശീയ ഓഹരി സൂചിക നിഫ്റ്റി 176 പോയിന്റ് ഉയര്‍ന്ന് 20,000ത്തോടടുത്താണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 19,996.35 ലും ബോംബൈ ഓഹരി സൂചിക സെൻസക്സ് 528 പോയിന്റ് ഉയര്‍ന്ന് 67,127.08ലും വ്യാപാരം ക്നോസ് ചെയ്തത്. ലോഹ കമ്പനികള്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കി.
അഡാനി പോര്‍ട്ട്, അഡാനി എന്റപ്രൈസസ് എന്നിവയാണ് പട്ടികയില്‍ ഓന്നാമതെത്തിയത്. പവര്‍ഗ്രി‍ഡ്, ആക്സിസ് ബാങ്ക്, അപ്പോളോ ആശുപത്രി എന്നിവയും ലാഭം നേടി. കോള്‍ ഇന്ത്യ ഒരു ശതമാനം താഴേക്ക് പതിച്ചു. ജി20 ഉച്ചകോടിയാണ് ഓഹരി വിപണികള്‍ക്ക് ഉണര്‍വേകിയത് എന്നാണ് വിലയിരുത്തല്‍. ഉഭയകക്ഷി ചര്‍ച്ചകള്‍ റെയില്‍വേ, ഷിപ്പിങ്, ചരക്ക് കൈമാറ്റം എന്നീ മേഖലകള്‍ക്ക് ഗുണകരമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Eng­lish summary;record gains in the stock market

you may also like this video;

Exit mobile version