Site iconSite icon Janayugom Online

യുപിഐ ഇടപാടുകളോട് പ്രിയം കൂടുതല്‍; ട്രാന്‍സാക്ഷനില്‍ റെക്കോഡ് വളര്‍ച്ച

UPIUPI

യുപിഐ ഇടപാടുകളില്‍ റെക്കോഡ് വളര്‍ച്ച. ഓഗസ്റ്റില്‍ 657 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. 10.72 ലക്ഷം കോടി രൂപ 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തിട്ടുണ്ട്. 2016 ലാണ് രാജ്യത്ത് യുപിഐ സേവനം ആരംഭിക്കുന്നത്. ഇതിനുശേഷമുള്ള ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജൂലൈയിൽ 600 കോടി കടന്നിരുന്നു. ആറുവർഷം മുൻപ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഏകദേശം 100 ശതമാനമായാണ് യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം വർധിച്ചിരിക്കുന്നത്. കൂടാതെ ഇടപാട് തുകകൾ ഓഗസ്റ്റ് മാസത്തിൽ 75 ശതമാനം വളർച്ചയും നേടി.
വളരെ ചെറിയ തുക മുതൽ വലിയ തുക വരെ കൈമാറാൻ സാധിക്കും എന്നതിനാല്‍ യുപിഐ ഇടപാടുകൾക്ക് സ്വീകാര്യത കൂടിയിട്ടുണ്ട്. കടകളിലും മറ്റും ഏത് പ്ലാറ്റ്ഫോം ഉപയോഗിച്ചും ഇടപാടുകൾ നടത്താൻ സാധിക്കുന്ന വിധത്തിൽ ക്യുആർ കോഡുകൾ സ്ഥാപിച്ചതും കൂടുതൽ ഇടപാടുകൾ യുപിഐ ഉപയോഗിച്ച് നടത്താൻ ആളുകളെ ആകർഷിച്ചു.
2021 ഓഗസ്റ്റില്‍ 235 ബാങ്കുകളാണ് യുപിഐ പ്ലാറ്റ്‌ഫോമിലൂടെ സേവനം നല്‍കിയിരുന്നതെങ്കില്‍ 2022 ഓഗസ്റ്റില്‍ അത് 338 ബാങ്കുകളായി വര്‍ധിച്ചിട്ടുമുണ്ട്.

Eng­lish Sum­ma­ry: Record growth in UPI transactions

You may like this video also

Exit mobile version