Site iconSite icon Janayugom Online

സിയാലിന് റെക്കാഡ് നേട്ടം; പറന്നത് ഒരു കോടി യാത്രക്കാർ

CialCial

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വർഷം പറന്നത് ഒരു കോടി യാത്രക്കാർ. വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ 173 യാത്രക്കാർ പറന്നുയർന്നതോടെയാണ് ഒരു കോടി യാത്രക്കാർ എന്ന അഭിമാന നേട്ടം സിയാൽ കൈവരിച്ചത്.
2023 അവസാനിക്കാൻ 11 ദിവസം ബാക്കിയിരിക്കെയാണ് ഒരു കോടി യാത്രക്കാരെന്ന റെക്കോർഡ് നേട്ടം സിയാൽ കൈവരിച്ചത്. ദക്ഷിണേന്ത്യയിൽ പ്രതിവർഷം ഒരു കോടി യാത്രക്കാർ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാൽ. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും. 

സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 20 ലക്ഷത്തിലധികം പേരുടെ വർധനവാണ് സിയാൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരിൽ 54.04 ലക്ഷം രാജ്യാന്തര യാത്രക്കാരും 46.01 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരുമാണ്. മൊത്തം 66,540 വിമാനങ്ങൾ ഇക്കാലയളവിൽ സർവീസ് നടത്തി. 2022‑ൽ 80. 23 ലക്ഷം പേരാണ് സിയാലിലൂടെ യാത്രചെയ്തത്. വിമാനസർവീസുകൾ 57,006ഉംഅടിസ്ഥാന സൗകര്യ വികസനത്തിലും വിമാനത്താവള മാർക്കറ്റിങ്ങിലും സിയാൽ നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് യാത്രക്കാർക്കുള്ള നന്ദി സൂചകമായി സിയാൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പ്രത്യേക സന്ദേശത്തിൽ വ്യക്തമാക്കി
. ‘സ്വകാര്യ കോർപറേറ്റുകൾ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാലഘട്ടത്തിൽ സിയാൽ കൈവരിക്കുന്ന മികവ് പൊതുമേഖലയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വരും വർഷങ്ങളിലും ഒരു കോടിയിൽ കുറയാതെ യാത്രക്കാർ എത്തുമെന്ന പ്രതീക്ഷയാണ് മാനേജ്‌മെന്റിനുളളത്. അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ, നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ അഞ്ചു വയസ്സുകാരി ലയ റിനോഷ് ആണ് സിയാലിലെ 2023 വർഷത്തെ ഒരു കോടി യാത്രക്കാരുടെ എണ്ണം തൊട്ടത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ. എ. എസ് ലയയ്ക്ക് പ്രത്യേക ഉപഹാരം നൽകി. സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി. കെ. ജോർജ്, ജയരാജൻ വി, സി. ഐ. എസ്. എഫ് സീനിയർ കമാൻഡൻറ് സുനീത് ശർമ, സിയാൽ കൊമേഴ്‌സ്യൽ ഹെഡ് ജോസഫ് പീറ്റർ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Record prof­it for Cial; One crore pas­sen­gers flew

You may also like this video

Exit mobile version