Site iconSite icon Janayugom Online

മൗസിന്‍റാമില്‍ റെക്കോഡ് മഴ

രാജ്യത്തെ ഏറ്റവും ഈര്‍പ്പമുള്ള പ്രദേശമായ മേഘാലയിലെ മൗസിന്‍റാമില്‍ റെക്കോഡ് മഴ. വെള്ളിയാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിനുള്ളില്‍ 1003.6 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്.

ജൂണ്‍ മാസത്തില്‍ ഒരു ദിവസം ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്. സമീപപ്രദേശമായ ചിറാപുഞ്ചിയില്‍ 972 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 1995നു ശേഷമുള്ള ഏറ്റവും വലിയ മഴയും 122 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ മൂന്നാമത്തെ മഴയുമാണ് ചിറാപുഞ്ചിയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.

Eng­lish summary;Record rain­fall in Mousenram

You may also like this video;

Exit mobile version