കെഎസ്ആര്‍ടിസിയുടെ ദിനവരുമാനം സര്‍വകാല റെക്കോഡിലേക്ക്. തിങ്കളാഴ്ചയാണ് ടിക്കറ്റ് വരുമാനം 9.22 കോടിരൂപഎന്ന നേട്ടം കൊയ്തത്. 2023 ഡിസംബര്‍ 23ന് 9.06 കോടിരൂപയായിരുന്നു വരുമാനം.ശബരിമല സ്പെഷ്യല്‍ സര്‍വീസിനൊപ്പം മറ്റ് സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തിയതും കൃത്യമായ ആസൂത്രണവുമാണ് വരുമാനം കൂട്ടാന്‍ സഹായിച്ചത്.
തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ക്ക് യാത്രക്കാറേറിയതും നേട്ടമായി. വരുമാന വര്‍ധനയ്ക്കായി പ്രയത്നിച്ച ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരെയും ഓഫീസര്‍മാരെയും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും, സിഎംഡിയും അഭിനന്ദിച്ചു. അവധി കഴിഞ്ഞുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു