അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. പത്ത് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ത്യൻ ക്രൂഡ് ഓയിൽ ബാസ്കറ്റ് എത്തിനിൽക്കുന്നത്.
ജൂൺ ഒമ്പതിന് ക്രൂഡ് ഓയിൽ ബാരലിന് 121 ഡോളറിലേക്കാണ് കുതിച്ചത്. 2012 മാർച്ച് മാസത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ക്രൂഡ് ബാസ്കറ്റ് ഈ വില തൊടുന്നത്.
ഉക്രെയ്നിലെ റഷ്യൻ അധിനിവേശം ഇന്ധന വിതരണ ശ്രംഖലയിൽ തടസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത് രാജ്യങ്ങളിൽ ക്രൂഡ് ഓയിലിന് ഡിമാന്റ് വർധിക്കാൻ കാരണമായി. ഈ പശ്ചാത്തലത്തിൽ മെയ് അവസാന വാരം അന്താരാഷ്ട്ര എണ്ണവില ബാരലിന് 115 ഡോളറിന് മുകളിൽ ഉയർന്നിരുന്നു.
English summary;Record rise in crude oil prices
You may also like this video;