Site iconSite icon Janayugom Online

കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളില്‍ നിയമനക്കോഴ; സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനെതിരെ വിജിലൻസ് കേസ്

സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനെതിരെ വിജിലൻസ് കേസെടുത്തു. സഹകരണ ബാങ്കുകളെ മറയാക്കി എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് നടപടി. ഐ സി ബാലകൃഷ്ണനെ ഏക പ്രതിയായി ചേർത്തുകൊണ്ട് വിജിലൻസ് എഫ്‌ഐആർ ഇട്ടു. വയനാട് ജില്ലാ വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ കേസെടുത്തിരിക്കുന്നത്. 

Exit mobile version