Site icon Janayugom Online

നിയമന തട്ടിപ്പുകേസ്: അഖില്‍ സജീവനെ റിമാന്‍ഡ് ചെയ്തു

akhil

നിയമന തട്ടിപ്പുകേസിലെ പ്രതി അഖില്‍ സജീവനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിൽ ഫോർമൽ അറസ്റ്റും രേഖപ്പെടുത്തി. അതേസമയം, ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് കൈക്കൂലി നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ബാസിത്ത് കുറ്റസമ്മതം നടത്തിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് പരാതിയില്‍ ചേര്‍ത്തതും താനെന്ന് പ്രതി മൊഴി നല്‍കി. ബാസിത്തിനെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച ഇയാള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം ഹരിദാസന്റെ രഹസ്യമൊഴി തിരുവനന്തപുരം സിജെഎം കോടതിയില്‍ രേഖപ്പെടുത്തി. അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങാനും കന്റോണ്‍മെന്റ് പൊലീസ് നടപടി ആരംഭിച്ചു. ഇതിനായി പത്തനംതിട്ട കോടതിയില്‍ അപേക്ഷ നല്‍കും.

Eng­lish Sum­ma­ry: Recruit­ment scam case: Akhil Sajeev remanded

You may also like this video

Exit mobile version