ചെങ്കോട്ടയിലും ജമാ മസ്ജിദിലും ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. ഭീഷണി ലഭിച്ചയുടൻ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സി ഐ എസ് എഫും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ മാസം ഡൽഹിയിലെ തമിഴ്നാട് ഭവനിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. അന്നും പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
ചെങ്കോട്ടയിലെയും ജമാ മസ്ജിദിലെയും ബോംബ് ഭീഷണി വ്യാജം; ഡല്‍ഹി പൊലീസ്

