ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ മൂന്നുപേർ അറസ്റ്റില്‍. ഹൽദവാനിയിൽ നിന്നാണ് ഇവരെ അന്വേഷണ സംഘം പിടികൂടിയത്. ഇവരില്‍ ഒരു മതപണ്ഡിതനും ഉൾപ്പെടുന്നു. ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫ്, ഇയാളുടെ രണ്ട് സഹായികളുമാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണിൽ ബന്ധപ്പെട്ടിരുന്നു.
വിദേശത്ത് നിന്ന് ഭീകരരെ നിയന്ത്രിച്ചത് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നു. ഉമർ അടക്കമുള്ളവരുമായി ഉകാസ എന്ന വിദേശത്തുള്ള ഭീകരൻ അഞ്ച് വർഷം മുൻപേ ബന്ധം സ്ഥാപിച്ചെന്ന് എൻഐഎ കണ്ടെത്തി. തുടർന്ന് ഭീകരാക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളിൽ ഡ്രോൺ വേധ സംവിധാനം സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അറസ്റ്റിലായ ഭീകരരുടെ ഇലക്ട്രോണിക്സ് ഉപകരങ്ങളുടെ പരിശോധനയിൽ നിന്നാണ് പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുന്ന കണ്ണികളെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചു. വൈറ്റ് കോളർ ഭീകരസംഘത്തെ നിയന്ത്രിച്ചിരുന്ന ഉകാസ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി 2020 ൽ തന്നെ പ്രതികളുമായി ബന്ധപ്പെട്ടത്. കേസിൽ പിടിയിലായ ആദിലിന്റെ സഹോദരൻ മുസാഫിർ വഴിയാണ് മറ്റു ഡോക്ടർമാരിലേക്ക് ഉഗാസ എത്തുന്നത്.

