Site iconSite icon Janayugom Online

മൃഗങ്ങളിൽ കീടനാശിനികളുടെ പരിശോധന കുറയ്ക്കാൻ നീക്കം

രാജ്യത്ത് കീടനാശിനികൾ മൃ​ഗങ്ങളിൽ പരീക്ഷിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ നീക്കം. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് ഇന്ത്യ (പെറ്റ ഇന്ത്യ) ശാസ്ത്രജ്ഞരുടെ നിർദേശപ്രകാരമാണ്  കേന്ദ്രത്തിന്റെ നീക്കം. പെറ്റ ഇന്ത്യ മുന്നോട്ടുവച്ച ബദലുകൾ‍ക്ക് കാർഷിക മന്ത്രാലയത്തിന്റെ കീഴിലുള്ള രജിസ്ട്രേഷൻ കമ്മിറ്റി അംഗീകരിച്ചു.

രാജ്യത്ത് പ്രതിവർഷം നിരവധി മൃ​ഗങ്ങളാണ് കീടനാശിനി പരീക്ഷണങ്ങളുടെ ഭാ​ഗമായി ഇല്ലാതാകുന്നത്. വിശ്വാസ യോ​ഗ്യമല്ലാത്ത പരീക്ഷണങ്ങളിൽ മൃ​ഗങ്ങളെ വിഷം കൊടുത്ത് കൊല്ലുന്നതിൽ നിന്നും പുതിയ മാർ​ഗ നിർദേശങ്ങൾ തടയുമെന്ന് പെറ്റ അറിയിച്ചു.

മുയലുകൾ, ​ഗിനിപ്പന്നി, എലി തുടങ്ങിയ മൃ​ഗങ്ങളുടെ നേർത്ത ചർമത്തിലും കണ്ണുകളിലും രാസവസ്തുക്കൾ പരീക്ഷിക്കുന്നതിന് പകരമായി മറ്റ് രീതികൾ കാർഷിക മന്ത്രാലയം സ്വീകരിക്കും. ഒപ്പം എലികൾക്കും പക്ഷികൾക്കും കീടനാശിനി കലർത്തിയ ഭക്ഷണ പാനീയങ്ങൾ നൽകി നടത്തുന്ന പരീക്ഷണങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

മൃ​ഗങ്ങളിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് പകരം ശാസ്ത്രീയമായ മറ്റ് നൂതന പരീക്ഷണങ്ങൾ വികസിപ്പിക്കാൻ കേന്ദ്രവുമായി ഇനിയും കൈകോർക്കുമെന്നും പെറ്റ ഇന്ത്യ അറിയിച്ചു.

Eng­lish summary;reduce ani­mal test­ing for pesticides

you may also like this video;

Exit mobile version