രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 134 രൂപയാണ് 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കുറച്ചത്. കൊച്ചിയിൽ 2223.50 വാണിജ്യ സിലിണ്ടറിന് രൂപയായി. നേരത്തെ 2357.50 ആയിരുന്നു വില. ഡല്‍ഹിയില്‍ 2354 രൂപയായിരുന്നത് 2219 ആയി കുറഞ്ഞു. കൊല്‍ക്കത്തയില്‍ 2322 രൂപയും, മുംബൈയില്‍ 2171. 50 പൈസയും, ചെന്നൈയില്‍ 2373 രൂപയുമാണ് വില. ഗാര്‍ഹികാവിശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
ഏപ്രിൽ മാസത്തിൽ 250 രൂപയും കഴിഞ്ഞ മാസം 103 രൂപയും വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചിരുന്നു. ഹോട്ടല്‍ ഭക്ഷണത്തിന് ക്രമാതീതമായി വില ഉയരുന്നതിന് കാരണമായെന്ന് പരാതിയിലാണ് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയത്. പുതുക്കിയ വില നിലവില്‍ വരുന്നതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലണ്ടര്‍ ഒന്നിന്ശരാശരി 2333 രൂപ വിലയാകും.
English Summary:Reduced price of LPG cylinder for commercial use
You may also like this video