ടെക്നോളജി ഭീമനായ മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 9000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് മാസത്തില്‍ 6000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. ജൂണ്‍ മാസത്തിലെ കണക്കനുസരിച്ച് 2,28,000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോസോഫ്റ്റിലുള്ളത്. ഇന്നലത്തെ റിപ്പോര്‍ട്ടനുസരിച്ച് ആകെ വര്‍ക്ക്ഫോഴ്സിന്റെ നാല് ശതമാനമാനത്തെയാണ് പിരിച്ചുവിടുന്നത്. ഇത് ഏകദേശം 9000ത്തിന് അടുത്തുവരും. ഇന്നലെ മുതല്‍ ജീവനക്കാര്‍ക്ക് നോട്ടീസ് അയച്ചുതുടങ്ങിയെന്നാണ് വിവരം. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ കൂട്ടപിരിച്ചുവിടലാണിത്. റെഡ്മോണ്ട്, വാഷിങ്ടണ്‍ ആസ്ഥാനത്തെ 300 ജീവനക്കാരെ മേയ് ആദ്യം മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.
മൈക്രോസോഫ്റ്റില്‍ വീണ്ടും കുട്ടപ്പിരിച്ചുവിടല്‍

