റോഡിലെ സീബ്രാ ലൈനിൽ നൃത്തം ചെയ്യുന്ന ഭാര്യയുടെ റീല്‍ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചണ്ഡീഗഡ് പൊലീസ് സേനയിലെ കോണ്‍സ്റ്റബിളായ അജയിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അജയ്‌യുടെ ഭാര്യയായ ജ്യോതിയും സഹോദരൻ്റെ ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റോഡിലെ സീബ്രാ ലൈനില്‍ നിന്ന് ഡാന്‍സ് കളിക്കുന്ന വീഡിയോ ചിത്രീകരിച്ചത്.
തിരക്കുള്ള റോഡില്‍ ഡാന്‍സ് ചെയ്യുന്നതിന്റെയും ഇത് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണ് ഛണ്ഡീഗഡ് സെക്ടര്‍ 34 പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതികള്‍ക്കെതിരെ കേസെടുത്തത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുകയും ഗതാഗതം തടസ്സപ്പെടുത്തി എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കേസ്.
അതേസമയം ഭാര്യയുടെ വൈറല്‍ വീഡിയോ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചതിനാണ് അജയിയെ സസ്‌പെന്‍ഡ് ചെയ്തത്.എന്നാല്‍ ഭര്‍ത്താവിനെതിരെ നടപടി സ്വീകരിച്ചതിന് വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.