Site iconSite icon Janayugom Online

മൂര്‍ഖനെ വായില്‍ കടിച്ചുപിടിച്ച് റീല്‍സ് ചിത്രീകരണം; 20 കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

മൂര്‍ഖനെ വായില്‍ കടിച്ചുപിടിച്ച് റീല്‍സ് ചിത്രീകരിച്ച യുവാവ് പാമ്പുകടിയേറ്റ് മരിച്ചു.തെലങ്കാനയിലെ കാമറെഡ്ഢി ജില്ലിയിലാണ് സംഭവം. 20കാരനായ ശിവ് രാജാണ് മരിച്ചത്. വായില്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു പിടിച്ച് നില്‍ക്കുന്ന ശിവരാജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നുശിവരാജനും അച്ഛനും പാമ്പുകളെ കൊന്നാണ് ജീവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇരുവരും ചേർന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. പിതാവിന്റെ നിർദേശ പ്രകാരമാണ് ശിവരാജ് പാമ്പിനെ വായിൽ കടിച്ചു പിടിച്ചു നിൽക്കുന്നത്. കൈയിൽ പാമ്പിനെ എടുത്താണ് വായിൽ കടിച്ചുപിടിക്കുന്നത്.

ശേഷം കൈവിടുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ശിവരാജ് കൈയുയർത്തി കാണിക്കുന്നതിലാണ് വിഡിയോ അവസാനിക്കുന്നത്. ഇതിന് ശേഷമാണ് പാമ്പ് കടിക്കുന്നത്. പാമ്പ് കടിക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ ഇല്ല. 

Exit mobile version