Site iconSite icon Janayugom Online

മഞ്ജു വാര്യര്‍ക്കും ലിബര്‍ട്ടി ബഷീറിനുമെതിരെയുള്ള പരാമര്‍ശം; മാനനഷ്ടക്കേസില്‍ ദിലീപ് നേരിട്ട് ഹാജരാകണം

ദിലീപിനെതിരെ ലിബര്‍ട്ടി ബഷീറിന്റെ മാനനഷ്ടക്കേസ് നല്‍കി. നവംബര്‍ ഏഴിന് കേസില്‍ ദിലീപ് നേരിട്ട് ഹാജരാകണമെന്ന് തലശേരി കോടതി നിര്‍ദേശിച്ചു.മഞ്ജു വാര്യരും ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ പരാമര്‍ശത്തിലാണ് മാനഷ്ടകേസ് എടുത്തത്. മൂന്ന് വര്‍ഷമായി കോടതിയില്‍ കേസ് പരിഗണിക്കാതെ കിടക്കുകയാണ്. 

നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്ന് കുറ്റുപത്രത്തിലുണ്ട്. കേസ് വിചാരണാ കോടതി ഇനി അടുത്ത 27ന് പരിഗണിക്കുന്നുണ്ട്. തുടരന്വേഷണത്തിനായി നിർത്തിവെച്ച വിസ്താരം ഒരുമാസത്തിനുള്ളിൽ പുനരാരംഭിച്ചേക്കും.

Eng­lish Summary:Reference against Man­ju War­ri­er; Defama­tion case against Dileep
You may also like this video

Exit mobile version