പ്രവാചക നിന്ദാ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി നേതാവ് നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വർഗീയ പരാമർശത്തിൽ മുംബൈ പൊലീസിന് മുന്നിലാണ് ഹാജരാകേണ്ടത്.
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വർഗീയ പരാമർശത്തിൽ നൂപുർ ശർമയ്ക്കെതിരെ കഴിഞ്ഞ മാസം 27ന് ആണ് മുംബൈ പൊലീസ് കേസെടുത്തത്. മുംബൈ റാസ അക്കാദമി ജോയന്റ് സെക്രട്ടറി ഇർഫാൻ ഷൈഖ് നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവം ശ്രമം നടത്തി, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
അതേസമയം പ്രവാചക പ്രവാചക നിന്ദാ പരാമർശം നടത്തിയ നൂപുർ ശർമയ്ക്ക് ഡല്‍ഹി പൊലീസിന്റെ സുരക്ഷ. വധ ഭീഷണിയുണ്ടെന്ന നുപൂർ ശർമയുടെ പരാതിയിലാണ് സുരക്ഷ ഏർപ്പെടുത്തിയത്.
പരാതിയിൽ ഡല്‍ഹി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും തന്റെ വിലാസം പരസ്യമാക്കരുതെന്നും നൂപുർ ശർമ ആവശ്യപ്പെട്ടു.
English summary;Reference to prophet; Mumbai Police issues notice to Nupur Sharma
You may also like this video;