Site iconSite icon Janayugom Online

സനാതന ധർമ പരാമർശം; ഉദയനിധിക്കെതിരെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീംകോടതി

സനാതന ധർമ പരാമർശവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ അനുമതിയില്ലാതെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിലായി ഉദയനിധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത കേസുകള്‍ ഒരിടത്തേക്ക് മാറ്റുന്നതിനായുള്ള
ഉദയനിധി സ്റ്റാലിന്റെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 

2023 സെപ്റ്റംബർ 2 ന് ചെന്നൈയിൽ തമിഴ്‌നാട് മുർപോകു എഴുത്താലർ സംഘം എന്ന സംഘടന നടത്തിയ ‘സനാതന ധർമ്മ നിർമ്മാർജ്ജന സമ്മേളനത്തിൽ’ പങ്കെടുക്കവെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണ്. കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെപ്പോലെയാണ് സനാതനധര്‍മ്മം. അവയെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്ന് ഉദയനിധി പറഞ്ഞു. രാജ്യവ്യാപകമായി ബി.ജെ.പി ഉൾപ്പെടെയുള്ള കക്ഷികൾ ഇതിൽ എതിർപ്പുമായി വരികയും ഹിന്ദുവികാരം വ്രണപ്പെടുത്തുകയാണ് ഉദയനിധി ചെയ്തതെന്ന് വിമർശിക്കുകയും ചെയ്തു. എന്നാൽ ജാതീയ വിവേചനത്തെയാണ് താൻ വിമർശിച്ചതെന്നും പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഉദയനിധി പ്രതികരിച്ചിരുന്നു. മഹാരാഷ്ട്രയിലും ബിഹാറിലും ഉൾപ്പെടെ ഉദയനിധിക്കെതിരെ കേസുണ്ട്. കേസിൽ തൽക്കാലം തുടർനടപടികൾ പാടില്ലെന്നാണ് കോടതിയുടെ നിര്‍ദ്ധേശം. കേസില്‍ തുടർവാദം ഏപ്രിൽ 28ലേക്ക് മാറ്റി.

Exit mobile version