കിഴക്കന്‍ ഉക്രെയ്‌നിലെ നാല് റഷ്യന്‍ അനുകൂല പ്രദേശങ്ങള്‍ ഹിതപരിശോധനയ്ക്ക് തയാറെടുക്കുന്നു.
റഷ്യയില്‍ ചേരുന്നത് സംബന്ധിച്ച് ഈ ആഴ്ചയ്ക്ക് ശേഷം വോട്ടെടുപ്പ് നടത്തുമെന്ന് ഡൊണട്സ്ക്, ഖേര്‍സൻ, ലുഹന്‍സ്ക്, സപ്പോരീഷ്യ മേഖലയിലെ വിമത നേതാക്കളാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ അടുത്ത അനുയായിയും മുന്‍ പ്രസിഡന്റുമായിരുന്ന ദിമിത്രി മെഡ്‌വ്ദവ് ഹിതപരിശോധനകളെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം. ഹിതപരിശോധനകള്‍ റഷ്യക്ക് അനുകൂലമായേക്കുമെന്നാണ് നിഗമനങ്ങള്‍.
എന്നാല്‍ ഹിതപരിശോധനാ ഫലം പാശ്ചാത്യരാജ്യങ്ങള്‍ അംഗീകരിക്കാനിടയില്ല. ഇത് നിലവിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും വിലയിരുത്തലുകളുണ്ട്.
English Summary: Referendum in pro-Russian regions of Ukraine
You may also like this video