കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുന്‍കേന്ദ്രമന്ത്രിയും, മുതിര്‍ന്നനേതാവുമായ കബില്‍സിബല്‍ പാര്‍ട്ടി വിട്ടു. . അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടിയിൽ ചേർന്ന അദ്ദേഹം ഈ മാസം അവസാനം നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി ടിക്കറ്റില്‍ ഉത്തർപ്രദേശില്‍ നിന്ന് മത്സരിക്കുകയും ചെയ്യും.ഉത്തർപ്രദേശിലെ പാർട്ടി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ കപിൽ സിബൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു.
കോണ്‍ഗ്രസിന്‍റെ താല്‍ക്കാലിക അദ്ധ്യക്ഷ സോണിയഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയെ പരിഷ്കിക്കാനുള്ളതിന്‍റെ ഭാഗമായി നടത്തിയ പുനസംഘടനക്കു പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് കബില്‍ സിബല്‍ പാര്‍ട്ടി വിടുന്നത്.കോണ്‍ഗ്രസിന്‍റെ നിര്‍ജ്ജീവ അവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ കണ്ട് പരാതി പറയുന്നവരില്‍ പ്രധാനിയായിരുന്നു കബില്‍ സിബല്‍. ബിജെപിക്കെതിരേ കോണ്‍ഗ്രസിന് ഒരു ചെറുവിരല്‍പോലും അനക്കാന്‍ കോണ്‍ഗ്രസിനു കഴിയാത്ത അവസ്ഥ ചൂണ്ടികാട്ടി രംഗത്തുവന്ന നേതാക്കളില്‍ പ്രമുഖനുമാണ്സിബില്‍. ഏവരുടേയും ആവശ്യപ്രകാരം സോണിയ നേരത്തെ വിളിച്ചുകൂട്ടിയ പാര്‍ട്ടി പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തുവന്നിരുന്നു. കോൺഗ്രസ് നേതൃത്വം സാങ്കൽപ്പിക ലോകത്താണെന്ന് അന്നു സിബല്‍ പറഞിരുന്നു,
പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും അഭിപ്രായപ്പെട്ടു. പദവി രാജിവെച്ചിട്ടും രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനെപ്പോലെ പെരുമാറുന്നു. പഞ്ചാബിൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് എല്ലാവരും പറയുന്നു. പക്ഷേ അത് തനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. ഇത് പറയുന്നവർ ഒന്നും ചിന്തിച്ചിട്ടില്ലെന്ന് വ്യക്തം. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനല്ലെന്നും അത് സോണിയാ ഗാന്ധിയാണെന്നും താൻ അനുമാനിക്കുന്നു. രാഹുൽ ഗാന്ധി പഞ്ചാബിൽ പോയി ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം നടത്തി. എന്ത് പദവിയുടെ ബലത്തിലാണ് അദ്ദേഹം അത് ചെയ്തത്, കപിൽ സിബൽ ചോദിച്ചിരുന്നുപാർട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുൽ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും സിബൽ ആരോപിച്ചു.
അദ്ദേഹം ഇപ്പോൾ തന്നെ പ്രസിഡന്റിനെ പോലെയാണ് പ്രവർത്തിക്കുന്നത്. പിന്നെ എന്തിനാണ് തിരികെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുന്നത്. അദ്ദേഹം ചട്ടപ്രകാരം പ്രസിഡന്റാകണമെന്ന് അവർ ആഗ്രഹിക്കുന്നു. പക്ഷേ അതിൽ കാര്യമില്ലെന്നും പറഞ്ഞിരുന്നു. കോൺഗ്രസ് പ്രവത്തക സമിതി അംഗങ്ങൾ നേതൃത്വത്തിന്റെ നോമിനികളാണ്. കോൺഗ്രസ് പ്രവത്തക സമിതിക്ക് പുറത്തും കോൺഗ്രസുണ്ട്, അവരുടെ ശബ്ദവും കേൾക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാവരുടേയും കോൺഗ്രസ് (സബ് കി കോൺഗ്രസ്) വേണമെന്നത് തികച്ചും തന്റെ വ്യക്തിപരമായ വീക്ഷണമാണ്. മറ്റു ചിലർക്ക് ഘർ കി കോൺഗ്രസ്’ ആണ് വേണ്ടത്. എനിക്ക് തീർച്ചയായും ഒരു ‘ഘർ കി കോൺഗ്രസ്’ അല്ല ആവശ്യം. എന്റെ അവസാന ശ്വാസം വരെ ‘സബ് കി കോൺഗ്രസിന്’ വേണ്ടി ഞാൻ പോരാടും. ‘സബ് കി കോൺഗ്രസ്’ എന്നാൽ എല്ലാവരം ഒന്നിച്ചുകൂടുക എന്നല്ല, മറിച്ച് ബിജെപിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാവരെയും ഒന്നിച്ചുനിർത്തുക എന്നതാണ്.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ സിബൽ 2014 മുതൽ കോൺഗ്രസ് താഴേക്ക് പോവുകയാണെന്നും പറഞ്ഞു. ഒന്നിന് പിന്നാലെ ഒന്നായി സംസ്ഥാനങ്ങൾ നഷ്ടപ്പെട്ടു.
വിജയിച്ചിടത്ത് പോലും എംഎൽഎമാരെ ഒരുമിച്ച് നിർത്താൻ കഴിഞ്ഞില്ല. അതിനിടെ, നേതൃത്വത്തിന്റെ അടുപ്പക്കാരടക്കം പ്രധാന വ്യക്തികൾ പാർട്ടി വിട്ടു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നേതൃത്വത്തോട് അടുപ്പമുള്ളവർ പാർട്ടി വിട്ടുപോയി. 2014 മുതൽ 177 എംപിമാരും എംഎൽഎമാരും 222 സ്ഥാനാർത്ഥികളും കോൺഗ്രസ് വിട്ടുവെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് കണ്ടിട്ടില്ലെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.2014 മുതൽ കോൺഗ്രസ് താഴേക്ക് പോവുകയായിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി ഭരിച്ചിരുന്ന സംസ്ഥാനങ്ങളെല്ലാം കൈവിട്ടുപോയി. വിജയിച്ച സംസ്ഥാനങ്ങളിൽ പോലും തങ്ങളുടെ എംഎൽഎമാരെ ഒരുമിച്ച് നിറുത്താൻ പറ്റിയില്ല. അതിനൊപ്പം നേതൃത്വത്തിലെ പ്രധാന വ്യക്തിത്വങ്ങൾ പാർട്ടി വിട്ടു. 2014 മുതൽ എംപിമാരും എംഎൽഎമാരുമടക്കം 177 പേർ കോൺഗ്രസ് വിട്ടുവെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ഇത്തരത്തിലുള്ള ഒരു കൊഴിഞ്ഞുപോക്ക് കണ്ടിട്ടില്ലെന്നും കബില്‍ സിബല്‍ അഭിപ്രായപ്പെട്ടിരുന്നു.പഞ്ചാബ് കോൺഗ്രസിലെ അവസ്ഥ ചൂണ്ടിക്കാട്ടി കോൺഗ്രസ് ഹൈക്കമാൻഡിനെ വിമർശിച്ച മുതിർന്ന നേതാവാണ് കപിൽ സിബൽപാർട്ടിയിൽ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും കഴിഞ്ഞ ഒരു വർഷമായി പാർട്ടിക്ക് പ്രസിഡന്റ് ഇല്ലെന്നും സിബൽ പറഞ്ഞു.
അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്. സിബൽ ചോദിച്ചിരുന്നുഇത് ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടമാണ്. പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയർച്ചയും ഞങ്ങൾക്കറിയാം. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോൺഗ്രസ് ഉറപ്പാക്കണമെന്നും സിബൽ പറഞ്ഞു. പാർട്ടി ഈ നിലയിലെത്തിയതിൽ ദുഃഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോൾ പാർട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാർട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. എന്തു കൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല. അടിയന്തര പ്രവർത്തകസമിതി ചേരണം. പാർട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോൺഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം. തുറന്ന ചർച്ച പാർട്ടിയിൽ വേണമെന്നും കപിൽ സിബൽ അഭിപ്രായപ്പെട്ടിരുന്നു. പാർട്ടിയിൽ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബൽ അടക്കമുള്ള ജി-23 നേതാക്കൾ ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാർത്താസമ്മേളനം വിളിച്ച് താൻ പങ്കുവെക്കുന്നതെന്നും കപിൽ സിബൽ അന്നേ പറഞ്ഞരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി 23 നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നു.
ഗുലാം നബി ആസാദിന്റെ വസതിയിലാണ് നിർണായക യോഗം. പാർട്ടിയിൽ സമ്പൂർണ നേതൃമാറ്റം വേണമെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ തലപ്പത്തേക്ക് വരണമെന്നുമുള്ള ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് ജി 23 നേതാക്കൾ യോഗം വിളിച്ചത്.കേരളത്തിൽ നിന്ന് ശശി തരൂരിന് പുറമേ പി.ജെ. കുര്യനും യോഗത്തിൽ പങ്കെടുത്തിരുന്നു. ആ യോഗത്തില്‍ പങ്കെടുത്ത പ്രമുഖനായിരുന്നു കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, രജീന്ദർ കൗർ ഭട്ടാൽ, അഖിലേഷ് പ്രസാദ് സിങ്, പൃഥ്യരാജ് ചൗഹാൻ, മണി ശങ്കർ അയ്യർ, കുൽദീപ് ശർമ്മ, രാജ് ബാബർ, അമരീന്ദർ സിങിന്റെ ഭാര്യ പ്രണീത് കൗർ തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നുകോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ജി 23 നേതാക്കളുടെ യോഗം ചേര്‍ന്ന്ത്. പ്രവർത്തക സമിതിയിലെ നിർണായക തീരുമാനങ്ങൾ സംബന്ധിച്ച കാര്യങ്ങളും പാർട്ടിയിൽ ആവശ്യമായ മാറ്റങ്ങളുമെല്ലാം ജി 23 യോഗത്തിലും തിരുത്തൽവാദി നേതാക്കൾ വിശദമായി ചർച്ചചെയ്തിരുന്നു.
അവരില്‍ പ്രമുഖനായിരുന്നു സിബല്‍തോൽവി നേരിട്ട അഞ്ച് സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാരുടെ രാജി സോണിയ ആവശ്യപ്പെട്ടത് ഉൾപ്പെടെയുള്ള പരിഷ്‌കാര നടപടികളും യോഗത്തിൽ ചർച്ചചെയ്തിരുന്നു. കപിൽ സിബലിന്റെ വസതിയാണ് യോഗത്തിനായി ആദ്യം തീരുമാനിച്ചതെങ്കിലും അവസാന നിമിഷം ഗുലാ നബി ആസാദിന്റെ വസതിയിലേക്ക് വേദി മാറ്റുകയായിരുന്നു. രാഹുൽ ഗാന്ധിക്കെതിരേ കപിൽ സിബൽ ഉയർത്തിയ കടുത്ത വിമർശനങ്ങളിൽ ചില നേതാക്കൾക്കുള്ള എതിർപ്പാണ് വേദി മാറ്റത്തിന് കാരണമെന്നാണ് അന്നു പറഞ്ഞുകേട്ടിരുന്നതുംപാർട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുൽ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും പഞ്ചാബിൽ രാഹുൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും കപിൽ സിബൽ ചൊവ്വാഴ്ച ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം സാങ്കൽപിക ലോകത്താണെന്നും പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സിബലിനെ വിമര്‍ശിച്ച് അന്നു ചില നേതാക്കള്‍ രംഗത്തു വന്നിരുന്നുപാർട്ടിയുടെ എബിസിഡി അറിയില്ല സിബലിനെന്ന് തിരിച്ചടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അശോക് ഗെലോട്ട് അന്ന് തന്നെ സിബലിനെ തള്ളിപ്പറഞ്ഞെങ്കിലും ആ മുറുമുറുപ്പ് പാർട്ടിയിൽ പടരുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരൊന്നാകെ ചേർന്ന് സിബലിനെതിരെ പടയൊരുക്കം നടത്തുന്നത്.ജനപിന്തുണയില്ലാത്ത സിബൽ പാർട്ടിയെ ദുർബലപ്പെടുത്തുകയാണെന്ന് മല്ലികാർജ്ജുൻ ഖാർഗെയും അധിർ രഞ്ജൻ ചൗധരിയും കുറ്റപ്പെടുത്തി.
അഭിഭാഷകനായ കപിൽ സിബൽ വഴിമാറി പാർട്ടിയിലെത്തിയതാണെന്നും, കോൺഗ്രസിനെ കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് നേതാക്കൾ തിരിച്ചടിക്കുന്നത്. ആര് വിചാരിച്ചാലും സോണിയ ഗാന്ധിയെ ദുർബലപ്പെടുത്താനാകില്ലെന്ന് മുതർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. സിബൽ മുൻപ് മത്സരിച്ച ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിലെ കോൺഗ്രസ് ഘടകം അച്ചടക്ക നടപടി ആവശ്യപ്പെട്ട് പ്രമോയം പാസ്സാക്കുകയും ചെയ്തിരുന്നു.അവസാനംമറ്റ് പല നേതാക്കളെപോലെ കബില്‍സിബലും കോണ്‍ഗ്രസ് വിട്ടിരിക്കുന്നു.
English Summary: Reforms in Congress are one way or another, with senior leader Kabil Sibal finally out
You may also like this video: