Site iconSite icon Janayugom Online

ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചു; മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍

ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഗോത്രമേഖലയായ മണ്ഡലയിലാണ് മുന്നറിയിപ്പ് നോട്ടീസുകള്‍ പോലും കൈമാറാതെയുള്ള പൊലിസ് നടപടി. അതേസമയം നിയമവിരുദ്ധമായി ബീഫ് കൈവശം വെച്ചതിനെത്തുടർന്നാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ പറയുന്നത്.

വീടുകളില്‍ പൊലീസ് നടത്തിയ തെരെച്ചിലില്‍ ഫ്രിഡ്ജില്‍ പശുവിറച്ചി കണ്ടത്തയതിനെതുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. മാത്രമല്ല വീടിന് പിറകിലായി അറുക്കാനായി പശുക്കളെ കെട്ടിയിട്ടിരുന്നതായും പൊലീസ് പറയുന്നു. വീട്ടുടമസ്ഥരുടെ പേരില്‍ ഗോവധവും ബീഫ് വില്പനയും ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. 11 പേരുടെയും വീടുകള്‍ സര്‍ക്കാര്‍ ഭൂമിയിലായതിനാലാണ് പൊളിച്ചുമാറ്റിയത് എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം കുറ്റാരോപിതരായവരുടെ വീടുകള്‍ സ്വാഭാവിക നീതിക്ക് വിപരീതമായി പ്രാദേശിക ഭരണകൂടങ്ങള്‍ പൊളിച്ചുനീക്കുന്നുവെന്ന് മധ്യപ്രദേശ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഇത്തരത്തിൽ വീടുകള്‍ തകര്‍ക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് വീടുകള്‍ പൊളിച്ചുനീക്കുകയെന്നത് ഒരു ഫാഷനായി മാറിയെന്നും സർക്കാരിനെതിരെ കോടതി വിമർശനമുണ്ടായി. അതിനുപിന്നാലെയും മുന്നറിയിപ്പ് നോട്ടീസുകള്‍ പോലും കൈമാറാതെയുള്ള പൊലിസ് നീക്കം.

Eng­lish Summary:Refrigerated beef; The Mad­hya Pradesh gov­ern­ment demol­ished the hous­es of 11 peo­ple belong­ing to the Mus­lim community

You may also like this video

Exit mobile version