മൊറോക്കോയ്‌ക്ക് സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 40തോളം പാകിസ്ഥാൻ സ്വദേശികൾ മരിച്ചു. സ്‌പെയിനിലേക്ക് അനധികൃതമായി കുടിയേറാനുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടമെന്ന് വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. 66 പാകിസ്ഥാനികൾ ഉൾപ്പെടെ 86 അനധികൃത കുടിയേറ്റക്കാരുമായി ജനുവരി 2നാണ് ബോട്ട് യാത്ര തിരിച്ചത്. 36 പേരെ രക്ഷപ്പെടുത്തിയതായി മൊറോക്കൻ അധികൃതർ അറിയിച്ചു. യൂറോപ്പിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ഓരോ വർഷവും നിരവധി പാകിസ്ഥാനികളാണ് മരിക്കുന്നത്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പറഞ്ഞു.
അഭയാർഥി ബോട്ട് മറിഞ്ഞു; 40ലേറെ പാകിസ്ഥാനികൾ മരിച്ചു

